പൈസക്കരിയിൽ ജീവ ഫീഡ്സ് തുറന്നു
പയ്യാവൂർ: കണ്ണൂർ ജില്ലയിലെ ലൈവ് സ്റ്റോക്ക് കർഷകരുടെ കൂട്ടായ്മയായ ജീവ സ്വയം സഹായ സംഘം കർഷകർക്ക് ന്യായ വിലക്ക് മൃഗ-പക്ഷി-മത്സ്യ തീറ്റകൾ ലഭ്യമാക്കുന്നതിന് ഭാഗമായി പൈസക്കരിയിൽ ജീവ ഫീഡ്സ് എന്ന സ്ഥാപനം തുറന്നു. പൈസക്കരി ദേവമാതാ ഫൊറോനാ പള്ളി വികാരി ഫാ.സെബാസ്റ്റ്യൻ പാലാക്കുഴി വെഞ്ചിരിപ്പു കർമവും പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സാജു സേവ്യർ ഉദ്‌ഘാടന കർമവും നിർവഹിച്ചു.ആദ്യ വില്പന ജീവ സ്വയം സഹായ സംഘം രക്ഷാധികാരി എൻ നിസാർ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ടെൻസൺ ജോർജ് കണ്ടത്തിങ്കര,ആനീസ് നെട്ടനാനിക്കൽ,മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബേബി കണിയാമാറ്റം, ജീവ സ്വയം സഹായ സംഘം പ്രസിഡന്റ് എം സി ഷാജി മാപ്രയിൽ,സിബി പീടികയിൽ,സി എ ബാബു ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക +91 88 91 565 197

ليست هناك تعليقات
إرسال تعليق