Header Ads

  • Breaking News

    ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് കോപ്രായമെന്ന് രേവതി സമ്പത്ത്

    അനുപമ പരമേശ്വരന്‍ നായികയായ ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങിയതോടെ വിവാദവും തലപൊക്കുന്നു. ഹ്രസ്വചിത്രത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മൂന്നാമിടം, കെയര്‍ ഓഫ് സൈറ ഭാനു എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആര്‍.ജെ. ഷാന്‍ ആണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.

    ഫ്രീഡം അറ്റ് മിഡ്‌നൈറ്റിനെതിരെ രൂക്ഷ വിമർശനവുമായി നടി രേവതി സമ്പത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേവതി പ്രതികരണം അറിയിച്ചത്. ആർജെ.ഷാനിനെ പോലുള്ളവർ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകൾ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടതെന്ന് രേവതി പറയുന്നു. പോസ്റ്റ് ഇങ്ങനെ:

    ഫ്രീഡം@മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടു. എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്. അല്ലെങ്കിൽ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇൻസൾട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകൾ ചവറുപോലെ ഉണ്ട്. അതൊന്നും പോരാത്തതുകൊണ്ട് കുറെ സൂപ്പർസ്റ്റാറുകളും അതുപോലെ സ്ത്രീവിരുദ്ധതയിൽ phD എടുത്ത കുറെ തിരക്കഥാകൃത്തുക്കളും, സംവിധായകന്മാരും സംഭാവന ചെയ്ത സിനിമകൾ സമൂഹത്തിലെ ഓരോ മനുഷ്യരിലും പടർത്തിയ വിഷം ചെറുതൊന്നുമല്ല. നിരന്തരം തുറന്നുള്ള സംഭാഷണങ്ങളും ചർച്ചകളും പ്രവൃത്തികളും കലയുമൊക്കെ വഴിയാണ് മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്.

    സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, നാം കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുകയാണ്. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാൻ ഒരു പറ്റം മനുഷ്യർ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആർജെ.ഷാനിനെ പോലുള്ളവർ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകൾ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടത്. അസഭ്യം തേൻ പൂശി എടുത്ത് കാണിച്ചാൽ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ്.

    ഫ്രീഡം@മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടുഎന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക് ഇറക്കുന്നത്….

    Posted by Revathy Sampath on Monday, January 11, 2021

    ليست هناك تعليقات

    Post Top Ad

    Post Bottom Ad