തില്ലങ്കേരിയിൽ ഇന്ന് വോട്ടെടുപ്പ്; കനത്ത സുരക്ഷ
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് കനത്ത സുരക്ഷയിൽ. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. കള്ളവോട്ടും ബൂത്തുപിടിത്തവും തടയാൻ 64 ബൂത്തുകളിലും വീഡിയോ ചിത്രീകരണം ഏർപ്പെടുത്താൻ ഇന്നലെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആറളം, തില്ലങ്കേരി പഞ്ചായത്തുകൾ, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന്, പായം പഞ്ചായത്തിലെ രണ്ട്, മുഴക്കുന്ന് പഞ്ചായത്തിലെ ഏഴ് വാർഡുകൾ അടക്കം ആകെ 42 വാർഡുകളാണ് തില്ലങ്കേരി ഡിവിഷനിലുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 26 വാർഡുകൾ എൽഡിഎഫും 13 വാർഡുകൾ യുഡിഎഫും 3 വാർഡുകൾ ബിജെപിയും നേടിയിരുന്നു.

ليست هناك تعليقات
إرسال تعليق