Header Ads

  • Breaking News

    സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നു. പവന് 120 രൂപയാണ് ഉയർന്നിരിക്കുന്നത്. 36,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു സ്വര്‍ണ വില. ഈ മാസം വിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. മാസത്തെ കുറഞ്ഞ വില 36,400 രൂപ പതിനാറാം തീയതി രേഖപ്പെടുത്തി. 38,400 ആണ് ജനുവരിയില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

    ഗ്രാമിന് ഇന്ന് 15 രൂപ കുറഞ്ഞ് 4580ല്‍ എത്തിയിരിക്കുന്നു. വരും ദിവസങ്ങളിലും സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടിപ്പിക്കാന്‍ സാധ്യതയെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad