Header Ads

  • Breaking News

    ഓട്ടോയും ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്

    കോട്ടയം: ഓട്ടോയും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. ഓട്ടോ ഓടിച്ചിരുന്ന കുമാരനല്ലൂർ സിനാജ് മൻസിൽ സിനാജ് (37), പെരുമ്പായിക്കാട് മഠത്തിൽപറമ്പിൽ ഷെമീർ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടേമുക്കാലോടെ എംസി റോഡിൽ ചവിട്ടുവരി ജംക്‌ഷനിൽ വെച്ചായിരുന്നു അപകടം.

    പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
    എറണാകുളത്തുനിന്നു കോട്ടയം ഭാഗത്തേക്കു വരികയായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെവന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. കടകളിൽ ബ്രഡ് വിതരണം ചെയ്യുന്നവരാണ് അപകടത്തിൽപെട്ടവർ. നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad