Header Ads

  • Breaking News

    സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധനവ്

    fuel

    കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വൻ വർധനവ് ഉണ്ടായിരിക്കുന്നു. ഈ മാസം ഇത് അഞ്ചാം തവണയാണ് ഇന്ധനവില ഉയരുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും കൂടിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് ഉയർന്നിരിക്കുന്നത്.

    തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില ഉള്ളത്. കൊച്ചിയിൽ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ വില കൂടിയിരുന്നത്. അതിനുശേഷം മൂന്ന് ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

    അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിർണയിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad