സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി ജനിതക മാറ്റം വന്ന കോവിഡ് : കണ്ണൂരിൽ രണ്ടുപേർക്ക്...
യു.കെ.യിൽ നിന്നും വന്ന് പോസിറ്റീവായി തുടർപരിശോധനയ്ക്കായി എൻഐവി പുണെയിലേക്ക് അയച്ചിരുന്ന മൂന്ന് പേരിൽ ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിലെ 25, 27 വയസുള്ള രണ്ടുപേർക്കും പത്തനംതിട്ട ജില്ലയിലെ 52 വയസുള്ള ഒരാൾക്കുമാണ് ജനിതക മാറ്റം വന്ന വൈറസ് സ്ഥിരീകരിച്ചത്. ഇവരെല്ലാം പുരുഷൻമാരാണ്. ഇതോടെ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
യു.കെ.യിൽ നിന്നും വന്ന ആർക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 56 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകൾ തുടർപരിശോധനക്കായി എൻഐവി പുണെയിലേക്ക് അയച്ചിട്ടുണ്ട്..

ليست هناك تعليقات
إرسال تعليق