ദേശിയ പാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കാന്‍ അധികൃതര്‍ എത്തിയതിനെത്തുടര്‍ന്ന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം
കണ്ണൂര്‍ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ അധികൃതര്‍ എത്തിയതിനെത്തുടര്‍ന്ന് പാപ്പിനിശ്ശേരി തുരുത്തിയില്‍ പ്രതിഷേധം. ഇതോടെ പ്രദേശവാസിയായ രാഹുല്‍ കൃഷ്ണ ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.രാവിലെ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ പ്രദേശത്ത് നടന്നുവരുകയായിരുന്നു. സമ്മതം നല്‍കിയവരുടെ സ്ഥലവും ഭൂമിയുമാണ് ആദ്യഘട്ടത്തില്‍ അളക്കുന്നത്. പിന്നീട് ഉച്ചയോടുകൂടിയാണ് മറ്റ് ഭാഗങ്ങള്‍ അളക്കുന്നതിലേക്ക് കടന്നത്. ഈ സമയത്തായിരുന്നു രാഹുല്‍ കൃഷ്ണയുടെ ഭാഗത്ത് നിന്നും ആത്മഹത്യാ ശ്രമം ഉണ്ടായത്.
ليست هناك تعليقات
إرسال تعليق