ബംഗലൂരുവില്‍ ലഹരിവേട്ട; മൂന്ന് മലയാളി യുവാക്കള്‍ അറസ്റ്റില്‍
ബംഗലൂരു: ബംഗലൂരുവിൽ വീണ്ടും ലഹരിവേട്ട. രാസ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികൾ പിടിയിൽ. കോഴിക്കോട് സ്വദേശിയായ രമേഷ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സിൻ എന്നിവരാണ് സിസിബിയുടെ പിടിയിലായത്.
200 ഗ്രാമം എംഡിഎംഎ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാരാണ്.യുവാക്കള്‍ക്ക് എവിടെ നിന്നാണ് ലഹരി മരുന്നുകള്‍ ലഭിച്ചത് എന്നു അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു
ليست هناك تعليقات
إرسال تعليق