Header Ads

  • Breaking News

    മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ ആറ്റിൽ വീണു മരിച്ചു



    മാന്നാർ: 

    കടപ്രയിൽ ഒന്നര വയസുകാരൻ ആറ്റിൽ വീണു മരിച്ചു.കടപ്ര സൈക്കിൾ മുക്കിന് പടിഞ്ഞാറ് മണലേൽ പുത്തൻ പറമ്പിൽ മനോജിന്റെ മകൻ ഡാനി (ഒന്നര )ആണ് വീടിന്റെ സമീപത്തുള്ള പമ്പയാറ്റിൽ വീണു മരിച്ചത്. പമ്പയാറിന്റെ തീരത്തുള്ള വീടിന്റെ മുറ്റത്തു കളിച്ചു കൊണ്ടു നിന്ന കുട്ടിയെ കാണാതെ വന്നപ്പോൾ കയ്യിൽ ഉണ്ടായിരുന്ന കളിപ്പാട്ടം കടവിന് സമീപം കണ്ടതിനെ തുടർന്ന് ആണ് തിരച്ചിൽ നടത്തിയത്. ആറ്റിൽ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന വള്ളത്തിലെ യുവാവ് വെള്ളത്തിൽ മുങ്ങി കുട്ടിയെ എടുത്തു.വിവരം അറിഞ്ഞെത്തിയ പുളിക്കീഴ് പോലീസ് സബ് ഇൻസ്‌പെക്ടർ അഭിലാഷ് പോലീസ് ജീപ്പിൽ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽകുട്ടിയെ എത്തിച്ചു. ഡോക്ടർമാർ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ട പരിശ്രമങ്ങൾ എല്ലാം നടത്തി എങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞില്ല.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad