Header Ads

  • Breaking News

    കൊല്ലത്ത് കയർ ഫാക്ടറിയിൽ വൻ തീപിടുത്തം; വാഹനമടക്കം നശിച്ചു

    കൊല്ലം: കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം ഉണ്ടായിരിക്കുന്നു. വാഹനമടക്കം കത്തി നശിച്ചു. ആലുംപീഠികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർ ഫാക്ടറിയാണ് കത്തി നശിച്ചിരിക്കുന്നത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് അപകടം ഉണ്ടായത്.

    അപകടത്തിൽ ആളപായമില്ല.തീപിടുത്തത്തിൽ ഫാക്ടറിയും ഫാക്ടറി വളപ്പിൽ ഇട്ടിരുന്ന വാഹനവും പൂർണമായും കത്തി നശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനയും നാട്ടുകാരും പോലീസുമെത്തിയാണ് തീ അണച്ചത്. .അൻപത് ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad