Header Ads

  • Breaking News

    കൊച്ചി കാത്തിരുന്ന ദിനം; വൈറ്റില മേൽപ്പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

    വിവാദങ്ങൾക്കൊടുവിൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വീഡിയോ കോൺഫ്രൻസിങ്ങിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വെറ്റില മേൽപ്പാലം രാവിലെ 9 മണിക്കാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. വൈറ്റില പാലം തുറന്നു. 11 മണിക്കാണ് കുണ്ടന്നൂർ മേൽപ്പാലം തുറക്കുക. ദേശീയപാതയുടെ ഭാഗമായി വരുന്ന മേൽപ്പാലങ്ങൾ സംസ്ഥാന സർക്കാർ കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിച്ചവയാണ്.

    അടുത്തിടെ ഉദ്ഘാടനത്തിന്റെ പേരിൽ പാലം തുറക്കാത്തതിൽ പ്രതിഷേധിച്ച് വി ഫോർ കേരള സംഘം വൈറ്റില മേൽപ്പാലം തുറന്നു നൽകിയത് വിവാദമായിരുന്നു. ഇതിന്റെ പേരിൽ ഏഴ് പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലം തുറന്നു നൽകിയവരെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. കുത്തിത്തിരിപ്പ് ഉണ്ടാക്കി ശ്രദ്ധേ നേടാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും മുഖ്യമന്ത്രി ഉദ്ഘാടനത്തിനിടെ അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad