Header Ads

  • Breaking News

    ഓട്ടോറിക്ഷ കത്തിയ നിലയിൽ

     IMG-20210106-WA0003


    ഉളിക്കൽ: 

    ഉളിക്കൽ മണിപ്പാറ കോട്ടപ്പാറയിൽ ഓട്ടോറിക്ഷ തീ വെച്ച് നശിപ്പിച്ച നിലയിൽ. ബേബിയുടെ ഓട്ടോറിക്ഷയാണ് ഇന്നലെ രാത്രിയോടെ കത്തിനശിച്ച നിലയിൽ കണ്ടെത്തിയത്. മണിപ്പാറ നുച്യാട്  ടൗണിലെ ഓട്ടോ തൊഴിലാളിയായ ബേബി (ജോസഫ്) അല്ലുപള്ളിയുടെ ഓട്ടോറിക്ഷ രാത്രി രണ്ടുമണിയോടെ തീവെച്ച് നശിപ്പിച്ചത്. പൂർണ്ണമായും കത്തി നശിച്ചിരിക്കുന്നു. നിർധന കുടുംബമായ ഇദ്ദേഹത്തിന് ഏക ഉപജീവനമാർഗമാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരിക്കുന്നത്. പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. രാത്രി തന്നെ പോലീസ് സ്ഥലത്തെത്തി. രാവിലെ സിഐ സന്ദർശിച്ചു. ഉളിക്കൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യം കൂടുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad