മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ 43കാരനെ കുത്തിക്കൊന്നു
കൊല്ലം:
കൊല്ലത്ത് മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു. പുനലൂർ സ്വദേശി ബിജു (43) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. പുനലൂർ താലൂക്ക് ആശുപത്രി മതിൽക്കെട്ടിന് സമീപമുള്ള നരേന്ദ്ര ബാറിന് മുൻവശത്താണ് കത്തിക്കുത്ത് ഉണ്ടായിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

ليست هناك تعليقات
إرسال تعليق