കണ്ണൂർ വിമാനത്താവളത്തിൽ 2.4 കിലോ സ്വര്‍ണവുമായി മൂന്നുപേര്‍ പിടിയില്‍
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട തുടരുന്നു. ദുബൈയിൽ നിന്ന് എത്തിയ രണ്ടു പേരിൽ നിന്നും ബഹ്‌റൈനിൽ നിന്ന് എത്തിയ ഒരാളിൽ നിന്നുമായി 2. 389 കിലോ സ്വര്‍ണമാണ് ചൊവ്വാഴ്ച പിടിച്ചെടുത്തത്.
ട്രോളി ബാഗിൻെറ ബീഡിങ് വയറായും ആഭരണങ്ങളായും ശരീരത്തിൽ ഗുളിക രൂപത്തിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കാസര്‍കോട് ഉപ്പള സ്വദേശി മുഹമ്മദ് അഷറഫ്, കൂത്തുപറമ്പ് സ്വദേശി ബഷീർ, കോഴിക്കോട് കക്കട്ടില്‍ സ്വദേശി റഷീദ് എന്നിവരാണ് പിടിയിലായത്.
ليست هناك تعليقات
إرسال تعليق