Header Ads

  • Breaking News

    ടാറ്റാ സുമോയിൽ കടത്തുകയായിരുന്ന1.600 കിലോഗ്രാം കഞ്ചാവുമായി ഉളിക്കൽ മണിക്കടവ് സ്വദേശിയെ അറസ്റ്റ് ചെയ്തു

    ടാറ്റാ സുമോയിൽ കടത്തുകയായിരുന്ന1.600 കിലോഗ്രാം കഞ്ചാവുമായി ഉളിക്കൽ മണിക്കടവ് സ്വദേശിയെ അറസ്റ്റ് ചെയ്തു


    മട്ടന്നൂർ: എക്സൈസ് ഇൻസ്‌പെക്ടർ വിജേഷ് എ കെ യുടെ  യുടെ നേതൃത്വത്തിൽ 19 ആം മൈലിൽ ൽ വെച്ച് വാഹന പരിശോധന നടത്തവെ ഇരിട്ടി താലൂക്ക് നുച്യാട് അംശം ദേശത് കതളിക്കാട്ടിൽ വീട്ടിൽ മാത്യു മകൻ ബോബിൻ മാത്യു  എന്നയാളെ 1.600 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ബോബിന്റെ ഉടമസ്ഥതയിലുള്ള KL 12 C 2145ടാറ്റാ സുമോ കാറും കസ്റ്റഡിയിലെടുത്തു.
    ടിയാനെ ഒരു മാസക്കാലമായി നിരീക്ഷിച്ചു വരികയായിരുന്നു.
    ഇയാൾ പ്രധാനമായും ഹൈസ്‌കൂൾ, കോളേജ് പഠനം നടത്തുന്ന വിദ്യാര്ഥികളിലാണ് കഞ്ചാവ് വിതരണം നടത്തി വന്നിരുന്നത്.

    മട്ടന്നൂർ എക്‌സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന ശക്തമായ റെയ്ഡിൽ പുതുവര്ഷാരംഭം മുതൽ അഞ്ച് വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്.

    പ്രിവന്റീവ് ഓഫീസർ സുലൈമാൻ പി വി,
    പ്രിവൻ്റീവ് ഓഫീസർ അനിൽകുമാർ പി കെ,  സിവിൽ എക്സൈസ് ഓഫീസർമാരായ ഹാരിസ് എം.പി, സതീഷൻ വി.എൻ, വിനോദ് ടി.ഒ, സുഹൈൽ പി പി, ശ്രീനിവാസൻ വി, ഹരികൃഷ്ണൻ കെ സി, എക്‌സൈസ് ഡ്രൈവർ കേശവൻ ടി എം എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad