ജനുവരി 13 മുതൽ വാക്സിൻ വിതരണത്തിന് സജ്ജമെന്ന് കേന്ദ്ര സർക്കാർ
രാജ്യത്ത് ജനുവരി 13 മുതൽ വാക്സിൻ വിതരണം ആരംഭിക്കാൻ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടിയന്തിരാനുമതി ലഭിച്ച് 10 ദിവസത്തിനകം കൊവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാണ്. കർണാൽ, മുംബൈ,ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ മഹാ സംഭരണ കേന്ദ്രങ്ങളിൽ വാക്സിൻ സംഭരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവിടെ നിന്നും വിവിധ സംസ്ഥാനങ്ങളിലുള്ള 37 വാക്സിൻ സംഭരണ കേന്ദ്രങ്ങളിലേക്കും വാക്സിൻ എത്തിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ليست هناك تعليقات
إرسال تعليق