കട്ട മാസ്സ് കാണിച്ച് പുള്ള് ഗിരി;കാണാം തൃശൂർ പൂരത്തിന്റെ കിടിലൻ ട്രയ്ലർ [VIDEO]

ഫ്രൈഡേ ഫിലിം ഹൗസ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം.ജയസൂര്യയാണ് ചിത്രത്തിൽ നായകൻ.സ്വാതി റെഡ്ഡി ആണ് നായിക.രാജേഷ് മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം .രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പ്രകാശ് വേലായുധം ആണ് ചിത്രത്തിൻറെ ഛായാഗ്രഹകൻ.ഗായത്രി അരുൺ,മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ചിത്രത്തിൽ മാസ്സ് പരിവേഷത്തിൽ ആണ് ജയസൂര്യ എത്തുന്നത്.തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്.പുള്ളു ഗിരി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിക്കുന്നത്. കംപ്ലീറ്റ് മാസ്സ് എന്റർടൈനറായി തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.ഡിസംബർ 20ന് ക്രിസ്ത്മസ് റിലീസായി തൃശൂർ പൂരം തിയറ്ററുകളിൽ എത്തും.
ليست هناك تعليقات
إرسال تعليق