Header Ads

  • Breaking News

    ക്രിസ്‌തുമസ്‌ ഗാനം ആലപിച്ച് അജിത്തിന്റെ മകൾ; വീഡിയോ കാണാം [VIDEO]


    ആരാധകർക്ക് അവരുടെ പ്രിയ താരത്തിനോടുള്ള ആരാധന ആ താരത്തിൽ മാത്രം ഒതുങ്ങുന്നതല്ല. അത് അവരുടെ കുടുംബാംഗങ്ങളിലേക്കും എത്തും. ആരാധകരുടെയും പാപ്പരാസികളുടെയും ഒരു കണ്ണ് എപ്പോഴും താരപുത്രന്മാരുടേയും താരപുത്രിമാരുടേയും മേലുണ്ട്. അവർക്കെല്ലാം തന്നെ വലിയ ആരാധകവൃന്ദവുമുണ്ട്. അവരുടെ സിനിമയിലേക്കുള്ള അരങ്ങേറ്റവും പ്രേക്ഷകർ കൊതിക്കുന്നുണ്ട്. അതുപോലെ വമ്പൻ ഫാൻ ബേസുള്ള രണ്ടുപേരാണ് അജിത് -ശാലിനി ദമ്പതികളുടെ മക്കളായ അനൗഷ്‌കയും ആദ്‌വിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് അനൗഷ്കയുടെ ഒരു പാട്ടാണ്.


    സ്‌കൂളിൽ വെച്ച് നടന്ന ക്രിസ്‌തുമസ്‌ ആഘോഷത്തിലാണ് സദസിന് മുന്നിൽ തന്റെ ആലാപന വൈഭവം അനൗഷ്‌ക പുറത്തെടുത്തത്. ഹൈ പിച്ചിലുള്ള ഗാനം വളരെ ഈസിയായി തന്നെയാണ് അനൗഷ്‌ക ആലപിച്ചിരിക്കുന്നത്. അത് ഈ താരപുത്രിയുടെ കഴിവും തെളിയിക്കുന്നു. അജിത് സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിനാൽ തന്നെ ഇത്തരമൊരു ട്രെൻഡിങ് വീഡിയോയെ പറ്റി അറിയുവാനും സാധ്യത കുറവാണ്.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad