അനധികൃത അറവുശാലകൾക്കെതിരെ നിലപാട് കടുപ്പിച്ച് DYFI
ചപ്പാരപ്പടവ് പഞ്ചായത്തിലെ അനധികൃത അറവുശാലകളും ചപ്പാരപ്പടവ്-കൂവേരി പുഴയിൽ അറവ് മാലിന്യങ്ങൾ തള്ളുന്നതും കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്ത് ഭരണകൂടത്തിനെതിരായി ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയുടെ തുടർപ്രവർത്തനം എന്ന നിലയിൽ DYFl കൂവേരി,ചപ്പാരപ്പടവ്,ഒടുവള്ളി,തലവിൽ,തടിക്കടവ് മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകർ ചേർന്ന് പഞ്ചായത്ത് ബോഡ് യോഗത്തെ കാര്യങ്ങൾ ധരിപ്പിച്ചു.കഴിഞ്ഞ കാലങ്ങളിൽ നിരവധി പരാതികൾ നൽകിയെങ്കിലും വീണ്ടും ആവർത്തിക്കുന്ന സ്ഥിതി ഉണ്ടായപ്പോഴാണ് DYFl പ്രത്യക്ഷമായി രംഗത്ത് വന്നത്.
ഒരു മണിക്കൂറോളം നീണ്ട ചർച്ചയ്ക്കൊടുവിൽ അടുത്ത ബോർഡ് മീറ്റിംഗിൽ കർശന നടപടിക്കുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന ഉറപ്പിൻമേലാണ് പ്രവർത്തകർ പിരിഞ്ഞ് പോയത്.ഉറപ്പ് തന്ന പ്രകാരം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിക്ഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് DYFl വ്യക്തമാക്കി.

ليست هناك تعليقات
إرسال تعليق