തളിപ്പറമ്പ നഗരം സ്തംഭിക്കുന്ന മഹാറാലിക്ക് ഇനി മിനിറ്റുകള്‍ മാത്രം
തളിപ്പറമ്പ :
പൗരത്വഭേദഗതി നിയമത്തിനെതിരെ തളിപ്പറമ്പിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മത സാംസ്‌കാരിക സംഘടനകളും ചേര്‍ന്ന് രൂപം നല്‍കിയ പൗര സമിതി സംഘടിപ്പിക്കുന്ന ഭരണ ഘടന സംരക്ഷണ റാലി ഇന്ന് വൈകുന്നേരം 3 മണിക്ക് സയ്യിദ് നഗറില്‍ നിന്നാരംഭിക്കുന്നു.
ചരിത്രം കുറിക്കുന്ന ഈ മഹാറാലി സയ്യിദ് നഗറില്‍ നിന്നാരംഭിച്ച് മന്ന,കപ്പാലം,മെയിന്റോഡ്,ഹൈവേ,ചിറവക്ക് വഴി കാക്കത്തോട് ബസ്റ്റാന്റില്‍ സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തിലെ മുന്‍നിരപോരാളിയായ ഗുജ്‌റാത്ത് എം.എല്‍.എ ജിഗ്നേഷ് മേവാനി, കെ. സുധാകരന്‍ എം.പി, കെ.എം ഷാജി എം.എല്‍.എ തുടങ്ങി നിരവധി മത സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുന്നു.

ليست هناك تعليقات
إرسال تعليق