കണ്ണൂർ സിറ്റി ഉരുവച്ചാൽ ജുമാമസ്ജിദിന് മുന്നിൽ രണ്ടുദിവസം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരൻ മരിച്ചു
കണ്ണൂർ:
കണ്ണൂർ സിറ്റി ഉരുവച്ചാൽ ജുമാമസ്ജിദിന് മുന്നിൽ രണ്ടുദിവസം മുൻപ് ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ഗുരുതരമായി പരിക്കേറ്റ ആറുവയസുകാരൻ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മദ്രസ വിട്ട് വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കവേ കാർ ഇടിച്ചാണ് അപകടം. ഗുരുതരമായ നിലയിൽ കണ്ണൂർ ചാല മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അണ്ടത്തോട് അബ്ദുള്ള (6) ആണ് മരിച്ചത്. ഉച്ചക്ക് മൂന്നുമണിയോടെ വീട്ടിൽ പൊതുദർശനം.

ليست هناك تعليقات
إرسال تعليق