പ്രക്ഷോഭം ശക്തം: മംഗളുരുവിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവെച്ചു

കാസര്‍ഗോഡ്: ദേശീയ പൗരത്വ ഭേദഗതിക്കെതിരേ നടത്തിയ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി. മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്.
സ്വകാര്യ ബസുകള്‍ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്.വെള്ളിയാഴ്ച, കാസര്‍ഗോഡ് ഹൊസങ്കടിയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം, ഇന്നലെ നടന്ന പ്രതിഷേധങ്ങൾക്കിടെയുണ്ടായ പോലീസ് വെടിവെപ്പിനെ തുടർന്ന് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഇതേതുടർന്ന് മംഗളുരു പ്രദേശത്ത് കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ ഇടങ്ങളിൽ ഇന്റർനെറ്റ് സൗകര്യവും നിർത്തലാക്കിയിട്ടുണ്ട് .
ليست هناك تعليقات
إرسال تعليق