ഇരിക്കുന്ന പദവി ആരിഫ് മുഹമ്മദ് ഖാന്‍ മറക്കരുത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇരിക്കുന്ന പദവി ആരിഫ് മുഹമ്മദ് ഖാന്‍ മറക്കരുത്. ഔചിത്യത്തോടെ പെരുമാറണം. പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്യാംന്‍ പാടില്ലെന്ന നിലപാട് ശരിയല്ല.കോടതി വരെ ചോദ്യം ചെയ്തിട്ടുണ്ട്. ചരിത്രകോണ്‍ഗ്രസില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായിട്ടില്ല. ഇര്‍ഫാന്‍ ഹബീബിനെപ്പോലെ പ്രായമായ ആള്‍ ഗവര്‍ണറെ എന്തുചെയ്യാനാണ്. അഭിപ്രായം പറയുന്നവരെ അടിച്ചര്‍ത്തുന്നത് ശരിയല്ല. കണ്ണൂരിലെ പൊലീസ് നടപടി ശരിയായില്ലെന്നും പിണറായി അമിത് ഷായെപ്പോലെ ആകരുതെന്നും രമേശ് ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.
ليست هناك تعليقات
إرسال تعليق