Header Ads

  • Breaking News

    പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഡിഎംകെ



    തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന കേരളത്തിന്റെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഡിഎംകെ. ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ സംസ്ഥാനങ്ങളും ഇത്തരം പ്രമേയം പാസാക്കേണ്ട സ്ഥിതിയാണെന്ന് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ പ്രതികരിച്ചു. സമാന പ്രമേയം പാസാക്കാൻ തമിഴ്നാട്ടിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തയ്യാറാകണമെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു. പൗരത്വഭേദഗതിക്കെതിരെ ലതമിഴ്നാട്ടിലും പ്രതിഷേധം ശക്തമാണ്. ഡിഎംകെ പ്രവര്‍ത്തകര്‍ ഇന്നലെ പൊതുഇടങ്ങളില്‍ കോലം വരച്ച് പ്രതിഷേധിച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad