Header Ads

  • Breaking News

    ദേവസ്വം ബോർഡിൽ ക്ലർക്, ടൈപ്പിസ്റ്റ് ഒഴിവുകൾ..

    https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlvIJyoNKGMRymy7Spu1J-xQk5dFGG1Y0bwAzqCUwMoYtF08spyYTPs86t9jY2Pny_xuxI7JcSTuiqAifRJoKH59ghNmr8WwhiAdifgb9enKERMBgxBC0eMaVwSJYcaHqeA8PY9vZBs3vJ/s1600/1577504913911782-0.png

    കൊച്ചിൻ ദേവസ്വം ബോർഡിൽ എൽഡി ക്ലർക്, എൽഡി ടൈപിസ്റ്റ്, കൂടൽമാണിക്യം ദേവസ്വത്തിൽ എൽഡി ക്ലർക് എന്നീ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. എൽഡി ക്ലർകിന്റെ  37 ഒഴിവും എൽഡി ടൈപിസ്റ്റിന്റെ നാല് ഒഴിവുമാണുള്ളത്.

    ഇപ്പോഴുള്ള ഒഴിവുകൾക്ക് പുറമെ റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിലുണ്ടാകുന്ന ഒഴിവുകളിലും ഇതിൽനിന്നായിരിക്കും നിയമനം. എൽഡി ക്ലർക്/ ജൂനിയർ ദേവസ്വം അസിസ്റ്റന്റ്/ ദേവസ്വം അസിസ്റ്റന്റ് യോഗ്യത എസ്എസ്എൽസി അഥവാ തത്തുല്യം.  

    പ്രായം: 18‐36. എൽഡി ടൈപിസ്റ്റ് യോഗ്യത എസ്എസ്എൽസി, ടൈപ്റൈറ്റിങ് ഇംഗ്ലീഷ്(ഹയർ), ടൈപ്റൈറ്റിങ് മലയാളം(ലോവർ), കംപ്യൂട്ടർ വേർഡ് പ്രോസസിങ്. പ്രായം 18‐36. www.kdrb.kerala.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കാറ്റഗറി, പ്രായപരിധി, ഒഴിവ് തുടങ്ങി വിശദവിവരം website ലുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad