പാപ്പിനിശ്ശേരിയില്‍ മര്‍മ ചികിത്സയുടെ മറവില്‍ പീഡനം; വൈദ്യന് അറസ്റ്റില്‍
പാപ്പിനിശേരി: മര്‍മ ചികിത്സയുടെ മറവില്‍ കീച്ചേരിയിലെ വീട്ടമ്മയെ പീഡിപ്പിച്ച പാരമ്ബര്യ വൈദ്യന് അറസ്റ്റില്‍. അഴീക്കല്‍ അശോക മന്ദിരത്തിലെ പി. എം. ഹൗസില്‍ മനോജ് കുമാര്‍ (48) ആണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. ചികിത്സയുടെ മറവില്‍ കഴിഞ്ഞ ഒരുവര്‍ഷത്തോളമായി പീഡിപ്പിച്ചുവെന്നാണ് പരാതി.
വളപട്ടണം എസ്എച്ച്ഒ എം. കൃഷ്ണന്, എസ്ഐ പി. വിജേഷ്, എഎസ്ഐ പ്രസാദ്, സിപിഒ സിനോബ് എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു

ليست هناك تعليقات
إرسال تعليق