എഫ്‌സി ഗോവയ്‌ക്കെതിരെ സമനിലയില്‍ കുരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി : ഐഎസ്എല്ലില്‍ എഫ്സി ഗോവയ്ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ നേടിയ ഗോളിലൂടെയാണ് ഗോവ സമനിലയില്‍ എത്തിയത്. ലെനി റോഡ്രിഗസാണ് ഗോവയ്ക്കായി സമനില ഗോള്‍ നേടിയത്.
സര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്സിനായി രണ്ടാം മിനിറ്റില്‍ ഗോള്‍ നേടിയത്. നാല്‍പത്തിയൊന്നാം മിനിറ്റില്‍ ഗോവ തിരിച്ചടിച്ചു. മുര്‍താദ സെറിഗിനാണ് ഗോവയ്ക്കായി ഗോള്‍ നേടിയത്.
അന്‍പത്തിയൊന്നാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിന്റെ പാസില്‍ നിന്ന് ഗോള്‍ നേടി റാഫേല്‍ മെസി ബൗളി കേരളത്തെ മുന്നിലെത്തിച്ചു. 91 ാം മിനിറ്റിലായിരുന്നു ഗോവയുടെ സമനില ഗോള്‍ നേട്ടം.
http://bit.ly/2Iisq75

ليست هناك تعليقات
إرسال تعليق