Header Ads

  • Breaking News

    ക്രിസ്തുമസിനെ വരവേൽക്കാൻ കൂറ്റൻ നക്ഷത്രമൊരുക്കി ഇരിട്ടി കീഴപ്പള്ളി ഇടവേലിലെ ഒരു കൂട്ടം യുവാക്കൾ


    ഇരിട്ടി: 
    ഇരിട്ടിയുടെ മലയോര പ്രദേശമായ കീഴ്പ്പള്ളി ഇടവേലിയിലെ യുവാക്കൾ ഏഴ് ദിവസം കൊണ്ടാണ് ആരെയും അതിശയിപ്പിക്കുന്ന രീതിയിൽ നക്ഷത്രമൊരുക്കിയിരിക്കുന്നത് .ഒരു മാസക്കാലത്തെ ആലോചനകൾക്കൊടുവിലാണ് ഇത്തരമൊരു ക്രിസ്മസ് സമ്മാനം തയ്യാറായത് .സാന്താക്ലോസിന്റെ മുഖത്തോടു കൂടിയുള്ള നക്ഷത്രമാണ് ഇവർ പണികഴിപ്പിച്ച്‌  നാടിനു സമർപ്പിച്ചിരിക്കുന്നത് . ഇടവേലിയിലെ വയലിന് നടുവിലായാണ് നാട്ടുകാർക്ക് ദൃശ്യവിരുന്നായി ഇത് സ്ഥാപിപ്പിച്ചിട്ടുള്ളത്.ഉണ്ണിയേശുവിന്റെ വരവറിയിച്ചുകൊണ്ടു കീഴ്പള്ളി ഇടവേലിയിലെ നാടിന്റെ സ്പന്ദനങ്ങളായ ഒരു കൂട്ടം യുവാക്കൾ ചേർന്നൊരുക്കിയ ക്രിസ്തുമസ് സമ്മാനം സോഷ്യൽ മീഡിയയിലടക്കം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad