Header Ads

  • Breaking News

    കണ്ണൂർ പേരാവൂരിൽ കുടുബനാഥനെ വീട്ടിൽ കയറി മർദിച്ചു


    റോഡ് കോൺക്രീറ്റിനുശേഷം ബാക്കി വന്ന മെറ്റലും മണലും കോൺഗ്രസ് പ്രവർത്തകൻ കടത്തിക്കൊണ്ടുപോകുന്നത് പഞ്ചായത്തംഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നാരോപിച്ച്‌ കുടുംബനാഥനെ വീട്ടിൽ കയറി മർദിച്ചതായി പരാതി. കണിച്ചാർ നെല്ലിക്കുന്നിലെ മാറാടിക്കുന്നേൽ വിൻസന്റി (51) നാണ് മർദനമേറ്റത്. കവിളെല്ലിന് പൊട്ടലും ഇടതു കണ്ണിന്‌ തകരാറും സംഭവിച്ച വിൻസന്റിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിച്ചു. കണിച്ചാർ പഞ്ചായത്തിലെ ആറാം വാർഡിൽ ചെങ്ങോം–- – നടുച്ചുരം റോഡ് കോൺക്രീറ്റ് ചെയ്തതശേഷം ബാക്കി വന്ന മെറ്റലും മണലും പ്രദേശവാസിയായ ഓമലകത്ത് മാത്യു കടത്തിക്കൊണ്ടു പോകുന്നത് ശ്രദ്ധയിൽപ്പെട്ട വിൻസന്റ് സംഭവം വാർഡംഗം സിജി ടോമിയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. ഇതറിഞ്ഞ വൈരാഗ്യത്തിൽ മാത്യുവും സഹോദരൻ സ്കറിയ എന്ന തങ്കച്ചനും തന്നെ വീട്ടിൽ കയറി മർദിക്കുകയായിരുന്നെന്ന് വിൻസന്റ് പറഞ്ഞു. വിൻസന്റും കോൺഗ്രസ് പ്രവർത്തകനാണ്. കോൺഗ്രസ് നേതാക്കൾ ഇടപെട്ട് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad