കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ കയറി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍. കാഞ്ഞിരപ്പള്ളി ഇരുമ്പുകയം സ്വദേശി അരുണ്‍ സുരേഷാണ് പിടിയിലായത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം സ്‌കൂള്‍ വിട്ടു വീട്ടിലെത്തിയ 13 വയസുകാരിയെ വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് പീഡിപ്പിച്ചെന്നാണു പരാതി. വീട്ടില്‍ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ഫോണ്‍ വിളിച്ചറിയച്ചതോടെയാണു വീട്ടുകാര്‍ വിവരം അറിഞ്ഞത്.
ليست هناك تعليقات
إرسال تعليق