Header Ads

  • Breaking News

    ഇപ്പോൾ കേരളത്തിലെ ഒരുപാട് സ്ത്രീകൾ എന്നെ തല്ലാൻ നടക്കുകയാണ് ! പ്രതി പൂവൻ കോഴിയിലെ ആന്റപ്പനെ പ്രേക്ഷകൻ ഏറ്റെടുത്തതിനെ കുറിച്ച് റോഷൻ ആൻഡ്രൂസ്


    മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കിയ ചിത്രം പ്രതി പൂവൻകോഴി തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടുമ്പോൾ അഭിനേതാവായി അരങ്ങേറ്റം കുറിച്ചതിന്റെയും ആന്റപ്പനെന്ന വില്ലനെ പ്രേക്ഷകർ വെറുപ്പോടെ ഏറ്റെടുത്തതിന്റെയും ത്രില്ലിലാണ് റോഷൻ. ചിത്രത്തെപ്പറ്റി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് റോഷൻ ആൻഡ്രൂസ്.

    ആര് കണ്ടാലും മുഖത്ത് ഒന്ന് അടിക്കാൻ തോന്നുന്ന ഒരു വില്ലനായിരുന്നു തന്റെ സിനിമയ്ക്ക് ആവശ്യമെന്നും മഹാ വൃത്തികെട്ട മുഖമുള്ള ഒരാളെ അന്വേഷിക്കുന്നതിന് ഇടയിൽ അത് താൻ തന്നെയാണെന്ന് തോന്നിയെന്നും റോഷൻ പറയുന്നു. കേരളത്തിലെ ഒരുപാട് സ്ത്രീകൾ ഇപ്പോൾ തന്നെ തല്ലാൻ നടക്കുകയാണ് അതാണിപ്പോഴത്തെ പ്രധാന പ്രശ്നം എന്നും കഴിഞ്ഞ ദിവസം പുറത്തു പോയപ്പോൾ ഒരു സംഘം പെൺകുട്ടികൾ തന്നെ നോക്കി ഇതാണ് അയാൾ എന്ന് പറയുന്നുണ്ടായിരുന്നു എന്നും അടി കിട്ടാതെ ഇരിക്കുന്നതാണ് ഭാഗ്യം എന്നും റോഷൻ കൂട്ടിച്ചേർക്കുന്നു. ചിത്രത്തിൽ ആന്റപ്പൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ആ സ്പോട്ടിൽ ചെയ്തതാണെന്നും പക്ഷേ ആന്റപ്പൻ എന്ന കഥാപാത്രത്തിന് ഇത്രയും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുമെന്ന് താൻ ഓർത്തിരുന്നില്ല എന്നും അദ്ദേഹം പറയുന്നു. അഭിനയിക്കാൻ ഇഷ്ടമാണെന്നും റോഷൻ ആൻഡ്രൂസ് പറയുന്നുണ്ട്. ഇത്രയും നാളത്തെ തന്റെ ജീവിതത്തിനിടയിൽ അഭിനയം ഒരു തലവേദനയായി ഒരിക്കലും തോന്നിയിട്ടില്ല എന്നും പ്രതി പൂവൻകോഴി എന്ന ചിത്രമൊരുക്കുന്നത് വളരെ രസകരമായ ഒരു കാര്യമായിരുന്നു എന്നും അദ്ദേഹം പറയുന്നു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad