Header Ads

  • Breaking News

    പ്ലാസ്റ്റിക് നിരോധനം; സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി



    തിരുവനന്തപുരം: ജനുവരി ഒന്ന് മുതല്‍ സംസ്ഥാന വ്യാപകമായി പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി. കൃത്യമായ ബന്ദല്‍ സംവിധാനം ഒരുക്കാതെയുള്ള പ്ലാസ്റ്റിക് നിരോധനത്തോട് സഹകരിക്കില്ലെന്നും പ്ലാസ്റ്റിക് നിരോധനം കൃത്യമായി ആസൂത്രണമില്ലാതെ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ജനുവരി ഒന്ന് മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു. കോഴിക്കോട് ചേര്‍ന്ന വ്യാപാരി വ്യവസായി ഏകോപനസമിതിയോഗമാണ് പ്ലാസ്റ്റിക് നിരോധനത്തിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ധൃതി പിടിച്ച് പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുക വഴി വന്‍കിടക്കാരെ സഹായിക്കുകയാണ് സര്‍ക്കാരെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad