Header Ads

  • Breaking News

    സദാചാര ഗുണ്ടായിസം; പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തു നിന്ന് രാധാകൃഷ്ണനെ സസ്‌പെൻഡ് ചെയ്തു



    തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞു സഹപ്രവർത്തകയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ്  സെക്രട്ടറി രാധാകൃഷ്ണനെ  സെക്രട്ടറി സ്ഥാനത്തു നിന്നും അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു.ഇന്ന് രാവിലെ മുതൽ പ്രസ് ക്ലബിന് മുന്നിൽ രാധാകൃഷ്ണനെ പുറത്താക്കണം എന്ന ആവിശ്യം ഉന്നയിച്ചു കൊണ്ട് വനിതാ മാധ്യപ്രവർത്തകർ സമരം നടത്തിയ സമരമാണ് വിജയം കണ്ടത്.

    സദാചാര പോലീസ് കളിച്ച രാധാകൃഷ്ണനെ പുറത്താക്കണം എന്ന ആവിശ്യപ്പെട്ടുകൊണ്ട് വനിതാ മാധ്യപ്രവർത്തകർ പ്രസ് ക്ലബ് കഴിഞ്ഞ ആഴ്ച പ്രസ് ക്ലബ്   ഉപരോധിച്ചിരുന്നു.അതിന്റെ ശ്രമഫലമായിട്ട് പേട്ട പോലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിരുന്നു.ജാമ്യത്തിലിറങ്ങിയ രാധാകൃഷ്ണൻ വീണ്ടും പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് തുടർന്നു.ഇതിനെതിരെ ആയിരുന്നു നെറ്റ്‌വർക് ഓഫ് വുമൺ ഇൻ മീഡിയ മാധ്യമ പ്രവർത്തകരുടെ പ്രക്ഷോഭം.നവംബർ 30 ന് ആയിരുന്നു വനിത മാധ്യമപ്രവർത്തകയുടെ വീട്ടിൽ കടന്നു കയറി രാധാകൃഷ്ണൻ സദാചാര ഗുണ്ടായിസം കാണിച്ചത്.

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad