Header Ads

  • Breaking News

    സംസ്ഥാനത്ത് വീണ്ടും പെട്രോൾ - ഡീസല്‍ വിലയില്‍ വര്‍ധനവ്



    കൊച്ചി: സംസ്ഥാനത്ത് വീണ്ടും പെട്രോൾ - ഡീസല്‍ വിലയില്‍ വര്‍ധനവ്. ഇന്ന് പതിനൊന്ന് പൈസയാണ് ലിറ്ററിന് വര്‍ധിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കിടെ ഒരു രൂപയോളമാണ് വര്‍ധിച്ചത്. കൂടാതെ ഇന്ന് പെട്രോളിന് ആറു പൈസയും കൂടി. വ്യാഴാഴ്ച കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പെട്രോളിന് 76.55 രൂപയും.

    പവര്‍ പെട്രോളിനും ഡീസലിനും ഇതിനെക്കാള്‍ ആറ് പൈസ കൂടും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ കൊച്ചിയിലെ വിലയെക്കാള്‍ പത്ത് പൈസയും കൂടും. ബുധനാഴ്ച ഒഴികെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലാദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു.

    കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 70.82 രൂ​പ​യും പെ​ട്രോ​ളി​ന് 7.76 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 72.19ഉം ​പെ​ട്രോ​ളി​ന് 78.13ഉം ​ആ​ണ്. കോ​ഴി​ക്കോ​ട്ട് ഇ​ത് യ​ഥാ​ക്ര​മം 71.16ഉം 77.10​വു​മാ​ണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad