മേട്രണ്‍ -കം- റിസിഡന്റ് ട്യൂട്ടര്‍

പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബിരുദവും, ബി.എഡും ഉളള പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ശാസ്ത്ര വിഷയങ്ങളില്‍ ബിരുദം ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു വരെയും, പ്രതിമാസം ഹോണറേറിയം 12,000 രൂപയും ആയിരിക്കും. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍/പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ഡിസംബര്‍ 16-ന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.
പ്രായപരിധി 2019 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, ഫോണ്‍ 0484- 2422256, ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.
ليست هناك تعليقات
إرسال تعليق