‘പൊതു ഇടം എന്റേതും’; സംസ്ഥാനത്തെ നൂറുനഗരങ്ങളില്‍ ഇന്ന് രാത്രിയില്‍ സ്ത്രീകള്‍ നടക്കുന്നു

തിരുവനന്തപുരം: സംസ്ഥാന വനിതാ- ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ 'പൊതുഇടം എന്റേതും' എന്ന രാത്രി നടത്തം ഞായറാഴ്ച നടക്കും. സംസ്ഥാനത്ത് 100 ലധികം സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിച്ചിരിക്കുന്നത്.
'പൊതുഇടം എന്റേതും' എന്ന സന്ദേശം എല്ലാവരിലും എത്തിക്കുക എന്നതാണ് രാത്രി നടത്തത്തിലൂടെ ഉദ്ദേശിക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ പൊതുബോധം ഉണര്‍ത്തുന്നതിനും നിലവിലുളള പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്ത്രീകള്‍ക്ക് അന്യമാകുന്ന പൊതു ഇടങ്ങള്‍ തിരിച്ചു പിടിക്കുന്നതിനുമായാണ് ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിന്‍സെന്റ്, സിനിമാ താരം പാര്‍വതി, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ ഐ.എ.എസ്., ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്., അസി. കളക്ടര്‍ അനു ഐ.എ.എസ്., എഴുത്തുകാരി സി.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, ഷാജി കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിംഗ് ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, പി.എസ്. ശ്രീകല തുടങ്ങിയവര്‍ മാനവിയം വീഥിയില്‍ രാത്രി നടത്തത്തില്‍ പങ്കെടുക്കും.
ليست هناك تعليقات
إرسال تعليق