Header Ads

  • Breaking News

    ആരാധകർ ഇനിയും കാത്തിരിക്കണം,എമ്പുരാൻ വരാൻ വൈകും;തുറന്ന് പറഞ്ഞ് മുരളി ഗോപി


    മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റുകളിൽ ഒന്നായി മാറിയ ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫര്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 130 കോടി രൂപയുടെ വേള്‍ഡ് വൈഡ് കളക്ഷനും 200 കോടി രൂപയുടെ ടോട്ടല്‍ ബിസിനസ്സും ആണ് നടത്തിയത്. ലൂസിഫറിലെ രണ്ടാം ഭാഗം എമ്പുരാൻ പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന അടുത്ത ചിത്രമാണ്.
    ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് അരാധകര്‍. ചിത്രത്തിന്റെ ഷൂട്ട് എന്ന് ആരംഭിക്കാനാകുമെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപി. ലൂസിഫര്‍ 2-ന് മുമ്പ് പൃഥ്വിരാജിനെ തന്നെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന വേറൊരു പ്രൊജക്ട് തനിക്കുണ്ടെന്നും ലാലേട്ടനും മറ്റൊരു പ്രോജക്ട് ആയ ബറോസ് ഉണ്ടെന്നും മുരളി ഗോപി പറയുന്നു. ഇത് രണ്ടും കഴിഞ്ഞിട്ട് 2021 അവസാനത്തോടെ ആയിരിക്കും ലൂസിഫര്‍ 2 വിന്റെ പണികള്‍ തുടങ്ങുക എന്നും കൗമുദിയുമായുള്ള അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.
    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad