Header Ads

  • Breaking News

    പൗരത്വ ഭേദഗതി ബില്ലിനെതിരെ ഫാറൂഖ് കോളേജ് വിദ്യാർത്ഥികളുടെ ലോങ്ങ് മാർച്ച്



    കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ (CAB) ഫാറൂഖ് കോളജ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ക്ലാസ് ബഹിഷ്‌കരിച്ച്‌ നടത്തിയ ലോങ് മാര്‍ച്ചിനൊപ്പം പ്രതിഷേധിക്കാന്‍ അധ്യാപകരും അണിചേര്‍ന്നു.

    ഫാറൂഖ് കോളജ് ക്യാംപസില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച്‌ ചുങ്കത്താണ് സമാപിച്ചത്. വിവിധ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകരും ലോങ് മാര്‍ച്ചില്‍ പങ്കെടുത്തു. ഫാറൂഖ് കോളജ് വിദ്യാര്‍ഥി യൂനിയനാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad