Header Ads

  • Breaking News

    പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞും കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചും ശ്രീധരൻ പിള്ള



    കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞും കേരള ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ചും മിസോറാം ഗവര്‍ണ്ണര്‍ ശ്രീധരൻ പിള്ള. പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ ഇന്ത്യയില്‍ ഗവർണറെ തടഞ്ഞ ഒരേയൊരു സംസ്ഥാനം കേരളമാണ്. ഇക്കാര്യത്തില്‍ മലയാളിയെന്ന നിലയില്‍ ആശങ്കയുണ്ട്. മണിപ്പൂരിലെ ഗവർണർ നജ്മയെ എന്തിന് തടഞ്ഞുവെന്ന് വ്യക്തമാക്കണമെന്നും പിള്ള കോഴിക്കോട് പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വമാണ് ആരിഫ് മുഹമ്മദ് ഖാന്‍റേത്. ജാമിയയിലും അലിഗഡിലുമാണ് അദ്ദേഹം പഠിച്ചത്. അലിഗഡ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു അദ്ദേഹമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

    'രാജിവ് ഗാന്ധി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഷാബാനു കേസിലെ വിധി വന്നത്. അതിനെ അട്ടിമറിക്കാന്‍ പാര്‍ലമെന്‍റില്‍ ബില്ല് വന്നപ്പോള്‍ ആരിഫ് ഖാനാണ് നെഞ്ച് കാട്ടി എതിര്‍ത്തത്. അന്ന് ഇ.എം.എസിന്‍റെ ഓളേം കെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചവരുണ്ട്. അന്ന് ഇ.എം.എസ് ആരിഫ് മുഹമ്മദ് ഖാനെക്കുറിച്ച് എന്താണ് പറഞ്ഞതെന്ന് നോക്കിയാല്‍ മതി. പാര്‍ലമെന്‍റില്‍ എതിര്‍ത്തതിന്‍റെ പേരില്‍ ആരിഫ് ആക്രമിക്കപ്പെട്ടു. മൂന്ന് ദിവസം ബോധരഹിതനായി കഴിയേണ്ടി വന്നു. നീതിബോധത്തിന്‍റെ പ്രതീകമാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഖുര്‍ആന്‍ ആൻഡ് ചലഞ്ചസ് എന്ന പുസ്‌കമെഴുതിയ ആളുകൂടിയാണ്'- പിള്ള വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad