പൗരത്വ ഭേദഗതിയിൽ അക്രമം: കേരളത്തില്‍ നിന്നുള്ള ട്രെയ്‌നുകള്‍ റദ്ദാക്കി
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമബംഗാളില്‍ പ്രതിഷേധം കനക്കവേ കേരളത്തില്‍ നിന്നുള്ള ട്രെയ്‌നുകള്‍ റദ്ദാക്കി. തിരുവനന്തപുരം-ഹൗറ എക്‌സ്പ്രസ് എറണാകുളം വരെയായിരിക്കും. 17-ാം തീയതി പുറപ്പെടുന്ന എറണാകുളം ഹൗറ എക്‌സ്പ്രസ്സും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രക്ഷോഭകര്‍ നിര്‍ത്തിയിട്ട, ആളുകളില്ലാത്ത അഞ്ച് ട്രെയ്‌നുകള്‍ കത്തിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.
ليست هناك تعليقات
إرسال تعليق