Header Ads

  • Breaking News

    കണ്ണൂരിൽ വീണ്ടും സ്വർണം പിടികൂടി


    മട്ടന്നൂർ:
    കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വീണ്ടും സ്വർണം പിടികൂടി. വിമാന യാത്രക്കാരനായ യുവാവിൽ നിന്നാണ് 28.7 ലക്ഷത്തിന്റെ സ്വർണം പിടികൂടിയത്. 
    മസ്കറ്റിൽ നിന്നെത്തിയ ഗോ എയർ വിമാന യാത്രക്കാരായ വയനാട് തുരുത്തി സ്വദേശിയായ റഫീക്കിൽ നിന്നാണ് 775 ഗ്രാം സ്വർണം പിടികൂടിയത്.  ഗുളിക മാതൃകയിലാക്കി സ്വർണം ശരീരത്തിൽ  രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു. 
    നാല് ഗുളിക രൂപത്തിലായിരുന്നു സ്വർണം. കസ്റ്റംസ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് റഫീക്കിൽ നിന്ന് സ്വർണം കണ്ടെത്തിയത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad