യോഗാചാര്യൻ യോഗി ശിവം രചിച്ച അഹം ബ്രഹ്മാസ്മി പ്രകാശനം ചെയ്തു

തിരുവനന്തപുരം: യോഗാചാര്യൻ യോഗി ശിവം രചിച്ച അഹം ബ്രഹ്മാസ്മി പ്രകാശനം ചെയ്തു.കാനായി കുഞ്ഞിരാമൻ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വാമിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
ഈശ്വരാംശം എന്ന ദർശനത്തിന്റെ പ്രയോഗവിദ്യയായ മഹായോഗം ലളിതരൂപത്തിൽ പ്രതിപാദിക്കുന്നതാണ് ഗ്രന്ഥം. കുണ്ഡലിനി യോഗയെയും ദൈവരൂപത്തിനു പിന്നിലെ ശാസ്ത്രിയതയെയും കുറിച്ച് പ്രായോഗികമായ അന്വേഷ്ണവും ഗ്രന്ഥത്തിലൂടെ നടത്തുന്നുണ്ട്. തിരുവനന്തപുരം സ്കൂൾ ഓഫ് ആയുർവേദിക് ആൻഡ് മഹായോഗ, ഒമാനിലെ മസ്‌ക്കറ്റ് ആയുർവേദ ആൻഡ് യോഗ എൽ എൽ സി എന്നിവയുടെ ഡയറക്ടറാണ് യോഗി ശിവൻ.
ചടങ്ങിൽ ഡോ ജോർജ് ഓണക്കൂർ അധ്യക്ഷനായി. യോഗി ശിവൻ പ്രേമേയവതരണം നടത്തി. ചാക്കോ ആഞ്ഞാലിമൂട്ടിൽ, എ സുഹൈർ, റാം കമൽ എന്നിവർ പ്രസംഗിച്ചു.
ليست هناك تعليقات
إرسال تعليق