മാടായി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്
മാടായി:
മാടായി പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും അഴിമതിക്കെതിരെയും സി.പി.എം മാടായി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുന്നു. രാവിലെ 10 മണിക്ക് പഴയങ്ങാടി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടക്കും. മാടായി പഞ്ചായത്തിലെ നിരവധി ഗ്രാമീണ റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. തകര്‍ന്ന റോഡുകള്‍ സമയബന്ധിതമായി നവീകരിക്കാന്‍ മുസ്ലിം ലീഗ് നേതൃത്വത്തില്‍ പഞ്ചായത്ത് ഭരിക്കുന്ന ഭരണസമിതി യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വെങ്ങര കുതിരമ്മല്‍ കോളനിയില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ഭൂമി പാവപ്പെട്ട പട്ടികജാതി വിഭാഗങ്ങള്‍ക്ക് പതിച്ച് നല്‍കാന്‍ നടപടി സ്വീകരിക്കുന്നില്ല.
ليست هناك تعليقات
إرسال تعليق