Header Ads

  • Breaking News

    മരട് ഫ്ലാറ്റ്: നിയന്ത്രിത സ്ഫോടനത്തിനുമുൻപ് മണ്ണിന്റെ ബലം പരിശോധിക്കുമെന്ന് സ്ഫോടന വിദഗ്ധർ



    കൊച്ചി: മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനത്തിനുമുൻപ് മണ്ണിന്റെ ബലം പരിശോധിക്കുമെന്ന് സ്ഫോടന വിദഗ്ധർ. ആവശ്യമെങ്കിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നത്തിന്റെ അളവിൽ മാറ്റംവരുത്തുമെന്നും എക്സ്പ്ലോസിവ് കൺട്രോളർ ആർ.വേണുഗോപാൽ വ്യക്തമാക്കി.  ആദ്യം പൊളിക്കുന്ന H2O ഫ്ലാറ്റിനു സമീപത്തുള്ള ഐഒസി പൈപ്പ് ലൈൻ വഴി ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തിവയ്ക്കും. ഈ ഭാഗത്ത്‌ പൈപ്പിനുള്ളിൽ വെള്ളം നിറയ്ക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷന് നോട്ടിസ് നൽകിയെന്നും എക്സ്പ്ലോസിവ് കൺട്രോളർ പറഞ്ഞു. ജെയിൻ ഫ്ലാറ്റും ഗോൾഡൻ കായലോരം ഫ്ലാറ്റും സ്ഫോടന വിദഗ്ധർ സന്ദർശിച്ചു. വൈകിട്ട് ആൽഫാ സെറിൻ ഫ്ലാറ്റിലും ഇവരെത്തും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad