സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. പകരം ചുമതല നല്‍കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിലവിലെ സംവിധാനത്തില്‍ മാറ്റം വേണ്ടെന്നും തീരുമാനിച്ചു. കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുത്തു. കോടിയേരി അവധിയില്‍ പോകുമെന്നും പകരം ചുമതലക്കാരന്‍ വരുമെന്നുമുള്ള വാര്‍ത്തകള്‍ ഇന്നലെ സിപിഎം നിഷേധിച്ചിരുന്നു.
കോടിയേരി അവധിക്ക് അപേക്ഷിച്ചെന്നും താല്‍ക്കാലിക സെക്രട്ടറി വരുമെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. കോടിയേരിക്ക് പകരം ആര്‍ക്കും പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടി സെന്ററുകള്‍ ചുമതലകള്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2Iisq75
ليست هناك تعليقات
إرسال تعليق