Header Ads

  • Breaking News

    സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പോലീസ് സഹായം; ആദ്യദിനം തന്നെ മികച്ച പ്രതികരണം



    തിരുവനന്തപുരം: രാത്രിസമയങ്ങളിൽ സഹായം ആവശ്യമുള്ള സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമായി പോലീസ് നടപ്പാക്കിയ 'നിഴല്‍' പദ്ധതിക്ക് തുടക്കമായി. ആദ്യദിനത്തില്‍ത്തന്നെ മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. തൃശ്ശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി ആദ്യദിവസം സഹായമഭ്യര്‍ഥിച്ച്‌ 11 പേരാണ് പോലീസ് ആസ്ഥാനത്തെ കമാന്‍ഡ് സെന്ററില്‍ 112 എന്ന നമ്ബറില്‍ വിളിച്ചത്.

    വിളിച്ചവരിൽ എട്ട് പേര്‍ സ്ത്രീകളാണ്. വിളിച്ചവർക്കെല്ലാം പെട്ടെന്നുതന്നെ സഹായം എത്തിച്ചതായി പോലീസ് അറിയിച്ചു. സഹായം ആവശ്യമുള്ളവർ 112 എന്ന ടോൾഫ്രീ നമ്പറിലാണ് വിളിക്കേണ്ടത്. സംസ്ഥാനത്ത് എവിടെനിന്ന് വിളിച്ചാലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് സെന്‍ററില്‍ കിട്ടും. ഫോണിന്റെ പവര്‍ ബട്ടണ്‍ മൂന്നുതവണ അമര്‍ത്തിയാലും ഇവിടെ സന്ദേശം ലഭിക്കും. 

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad