കയാക്കിംഗ് സാഹസികയാത്ര സംഘടിപ്പിച്ചു
പയ്യന്നൂര്‍:
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി കവ്വായി കയാക്കിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ കിയാലുമായി സഹകരിച്ച് കയാക്കിംഗ് സാഹസികയാത്ര സംഘടിപ്പിച്ചു. കവ്വായി കാലിക്കടപ്പുറത്ത് സി.കൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ നഗരസഭ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. കിയാല്‍ എംഡി വി. തുളസീദാസ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. എയര്‍പോര്‍ട്ട് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ വേലായുധന് മണിയറ, നഗരസഭ കൗണ്‍സിലര്‍മാരായ നസീമ , വി.നന്ദകുമാര്‍, കയാക്കിംഗ് ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു
ليست هناك تعليقات
إرسال تعليق