Header Ads

  • Breaking News

    എം ജി ആറായി മോഹൻലാലിന് ശേഷം മറ്റൊരു മലയാളി താരം കൂടി ! ക്വീൻ ട്രെയ്ലറിൽ കൈയടി നേടി ഇന്ദ്രജിത്ത്


    അന്തരിച്ചു പോയ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി പ്രശസ്ത സംവിധായകൻ ഗൗതം മേനോൻ ഒരുക്കിയ ക്വീൻ എന്ന വെബ് സീരിസിന്റെ ട്രൈലെർ കഴിഞ്ഞ ദിവസം പുറത്തുവന്നു. ജയലളിത ആയി പ്രശസ്ത നടി രമ്യ കൃഷ്ണൻ അഭിനയിക്കുമ്പോൾ ഈ ചിത്രത്തിൽ എം ജി ആർ ആയി എത്തുന്നത് മലയാളികളുടെ പ്രീയപ്പെട്ട ഇന്ദ്രജിത് സുകുമാരൻ ആണ്. വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് ട്രെയിലർ നേടിയെടുത്തത്. രേഷ്മ ഘട്ടാല രചിച്ചിരിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോൻ, പ്രശാന്ത് മുരുഗേശൻ എന്നിവർ ചേർന്നാണ്. ഇന്ദ്രജിത്ത് എംജിആർ ആയിരിക്കുമ്പോൾ മികച്ച പ്രകടനമാണ് ആരാധകർ കാത്തിരിക്കുന്നത്. വെബ് സീരിസിലെ ഇന്ദ്രജിത്തിന്റെ ഗെറ്റപ്പുകളും മറ്റും വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നുണ്ട്.

    ഡിസംബർ പതിനാലിന് ആണ് ഈ വെബ് സീരിസ് റിലീസ് ചെയ്യുന്നത്.ഇതിനു മുൻപ് എം ജി ആർ കരുണാനിധി ബന്ധം ആസ്‍പദമാക്കി മണി രത്‌നം ഒരു ചിത്രം സംവിധാനം ചെയ്തപ്പോൾ അതിൽ എം ജി ആർ ആയി എത്തിയത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരുന്നു. ഇരുവർ എന്നായിരുന്നു അതിന്റെ പേര്. മണി രത്‌നം, മോഹൻലാൽ, അതുപോലെ കരുണാനിധി ആയി എത്തിയ പ്രകാശ് രാജ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി അത് മാറിയിരുന്നു.

    http://bit.ly/2Iisq75

    ليست هناك تعليقات

    Post Top Ad

    Post Bottom Ad