സൂപ്പർഹീറോയായി ടോവിനോ തോമസ്; മിന്നൽ മുരളി ചിത്രീകരണം ഇന്നാരംഭിക്കുന്നു


എഴുപത്തിയഞ്ച് ദിവസത്തോളം വയനാട്ടിലും മുപ്പത് ദിവസത്തോളം ആലുവയിലോ ആലപ്പുഴയിലോ ചിത്രീകരണം തീരുമാനിച്ചിരിക്കുന്ന മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്. മാർച്ച് മാസത്തിൽ ആലുവയിലോ ആലപ്പുഴയിലോ വെച്ച് ചിത്രീകരിക്കുന്ന ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്. ഓണം റിലീസായിട്ടാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.

www.ezhomelive.com
ليست هناك تعليقات
إرسال تعليق